Description
കൌടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തിന്റെ ചുവട് പിടിച്ച് പിന്‍ക്കാലത്ത് ഉണ്ടായ കാമന്ദകന്റെ നീതിസാരം, ക്ഷേമേന്ദ്രന്റെ നീതികല്പതരു, ചണ്ഡേശ്വരന്റെ രാജനീതിരത്നാകരം, സോമദേവന്റെ നീതിവാക്യാമൃതം, വൈശമ്പായനന്റെ നീതിപ്രകാശിക, മിത്രമിത്രന്റെ വീരമിത്രോദയത്തിലെ രാജനീതിപ്രകാശം, നീലകണ്ഠഭട്ടന്റെ നീതിമയൂഖം തുടങ്ങിയ കൃതികളില്‍ അര്ത്ഥശാസ്ത്രത്തിന് പൊതുവെ നീതിശാസ്ത്രം എന്ന പദമാണ് ഉപയോഗിച്ചുകാണുന്നത്. രാഷ്ട്രമീമാംസയ്ക്ക് രാജനീതി എന്നും ശിക്ഷാശാസ്ത്രത്തിന് ദണ്ഡനീതി എന്നും മറ്റും ഉണ്ടായ രൂഢസംജ്ഞകളിലും നീതി എന്ന പദത്തിന്റെ ആവര്‍ത്തനം ദൃശ്യമാണ്.
Reviews
There are no reviews yet.