Description
കേരളസിംഹം എന്ന പേരില്‍ അറിയപ്പെട്ട പഴശ്ശികേരളവര്‍മ്മ രാജാവിന്‍റെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിരചിച്ച മഹാകാവ്യമാണ് “വീരകേരളം”. പതിനാല് സര്‍ഗ്ഗങ്ങളിലായി മാലിനി, വസന്തതിലകം, അനുഷ്ടിച്ച് ഇന്ദ്രവജ്ര, ദ്രുതവിളംബിതം, മഞ്ജുഭാഷിണി, അതിരുചിര, ഇന്ദ്രവംശ, രഥോദ്ധത, വംശസ്ഥം, ശാലിനി, പുഷ്പിദാഗ്ര, വിയോഗിനി മുതലായ പ്രസിദ്ധവും അപ്രസിദ്ധവുമായ പതിനാലു വിവിധ വൃത്തങ്ങളില്‍ 1150 ഓളം ശ്ലോകങ്ങളിലാണ് മഹാകാവ്യത്തിന്‍റെ രചന. പ്രസിദ്ധസംസ്കൃതപണ്ഡിതനും കവിയും സര്‍ക്കാര്‍ മുന്‍ചീഫ് സിക്രട്ടറിയുമായിരുന്ന ശ്രീ.ആര്‍.രാമചന്ദ്രന്‍ നായരുടെ നാല്പതോളം താളുകളുളള പ്രൌഢഗംഭീരമായ അവതാരിക ഈ മഹാകാവ്യത്തിന്‍റെ മാറ്റുകൂട്ടുന്നു. പൂര്‍ണ്ണമായും മലയാളവൃത്തത്തിലാണ് ശ്ലോകങ്ങളെല്ലാം രചിച്ചിട്ടുളളതെന്ന് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. പതിനാറു താളുകളിലായി ശ്ലോകാനുക്രമണികയും ചേര്‍ത്തിരിയ്ക്കുന്നു.
ഭര്‍ത്തൃഹരിയുടെ ശതകത്രയം, മേല്പത്തൂരിന്‍റെ ശ്രീപാദസപ്തതി എന്നിവയുടെ വൃത്താനുവൃത്തപരിഭാഷ ആയിരത്തോളം ശ്ലോകങ്ങളുടെ സമാഹാരം മുതലായ ഗ്രന്ഥകാരന്‍റെ അപൂര്‍വ്വകൃതികളാണ്. ഏകദേശം എഴുപത്തിയഞ്ച് കൊല്ലം മുമ്പേ പ്രസിദ്ധസംസ്കൃത പണ്ഡിതനും കവിയും സാഹിത്യകാരനുമായിരുന്ന ഉളളൂര്‍ എസ്.പരമേശ്വരയ്യരുടെ ഉമാകേരളത്തിന്നുശേഷം രചിയ്ക്കപ്പെട്ട അപൂര്‍വ്വ കൃതി.
Reviews
There are no reviews yet.